തമാശ എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണല്ലോ. പക്ഷേ, പലരുടേയും തമാശ കേട്ടാല്‍ മാന്നാര്‍ മത്തായി പറഞ്ഞപോലെ ഏകദേശം നെഞ്ചിന്‍റെ ഈ ഭാഗത്തായിട്ട് കിട്ടി എന്നുപറഞ്ഞതുപോലെയാണ് നമുക്ക് തോന്നുക. ടിന്‍റുമോനെ ഇരിങ്ങാലക്കുടക്കാരന്‍ പേറ്റന്‍റ് എടുത്തെങ്കിലും ഇപ്പോഴും ടിന്‍റുമോന്‍റെ തമാശകള്‍ മൊബൈലുകളിലൂടെ ഗതികിട്ടാതലയുകയാണല്ലോ. അത്തരത്തില്‍ എന്‍റെ മൊബൈലിലും വന്നു ഭീകരവും ക്രൂരവുമായ ഒരു സന്ദേശം. അയച്ചത് സുപ്രസിദ്ധ ചെറ്റയും , അലവലാതിയും എമ്പോക്കിയുമായ അച്ചന്‍കുഞ്ഞാണ്.
സന്ദേശം ഇങ്ങനെയായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനകാലഘട്ടം: ടിപ്പു സുല്‍ത്താന്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാരോട് പോരാടിക്കൊണ്ടിരിക്കുന്നു. ടിപ്പുവിന്‍റെ പടയില്‍ അഞ്ഞൂറ് ആനപ്പട, രണ്ടായിരത്തഞ്ഞൂറ് കുതിരപ്പട, ഇരുപത്തയ്യായിരം കാലാള്‍പ്പട. ടിപ്പു ബ്രിട്ടീഷുകാരോട് ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു. പക്ഷേ, ടിപ്പുവിന്‍റെ പടയ്ക്ക് ബ്രിട്ടീഷുകാരോട് അധികം സമയം പൊരുതിനില്‍ക്കാനായില്ല. ബ്രിട്ടീഷുകാരെ ഭയന്ന് ടിപ്പുസുല്‍ത്താന്‍ യുദ്ധമുഖത്തുനിന്നും പലായനം ചെയ്തു. യുദ്ധം ചെയ്തുക്ഷീണിച്ച ടിപ്പു വളരെ ക്ഷീണിതനായിരുന്നു. അങ്ങനെ വിശന്നുപൊരിഞ്ഞ് ഒരു ഭക്ഷണശാല അന്വേഷിച്ചുനടന്ന ടിപ്പു ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയശേഷം, എന്തുണ്ട് കഴിക്കാന്‍? ബാര്‍ബര്‍:കട്ടിങ്ങും, ഷേവിങ്ങും. ടിപ്പു: രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ.
ഹഹഹഹഹഹഹഹഹ......
എങ്ങനെയുണ്ട് തമാശ?
ഇതു വായിച്ചിട്ട് ആര്‍ക്കെങ്കിലും അച്ചന്‍കുഞ്ഞിനോട് തെറി പറയാന്‍ തോന്നുന്നുണ്ടെങ്കില്‍ വിളിക്കേണ്ട നമ്പര്‍ : 09585746430
2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ